Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gujarati Street

Sunday Feature

കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ലെ ഗു​ജ​റാ​ത്തി തെ​രു​വ്

1760 ക​ളി​ല്‍ തി​രു​വി​താം​കൂ​ര്‍ ദി​വാ​നാ​യി​രു​ന്ന രാ​ജാ കേ​ശ​വ​ദാ​സി​ന് ആ​ല​പ്പു​ഴ​യെ ഒ​രു തു​റ​മു​ഖ ന​ഗ​ര​മാ​യി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ദി​ച്ചു. വി​ശാ​ല ക​ട​ല്‍​ത്തീ​ര​മു​ള്ള ആ​ല​പ്പു​ഴ ന​ഗ​ര​ത്തെ കി​ഴ​ക്കി​ന്‍റെ വെ​നീ​സ് എ​ന്ന​പേ​രി​ല്‍ വാ​ണി​ജ്യ​ന​ഗ​ര​മാ​യി വി​ക​സി​പ്പി​ക്കാ​മെ​ന്ന സാ​ധ്യ​ത ക​ണ്ടെ​ത്തി​യ​തും ദി​വാ​നാ​യി​രു​ന്നു. തി​രു​വി​താം​കൂ​റി​ന് സ്വ​ന്ത​മാ​യി ഒ​രു തു​റ​മു​ഖം. അ​തി​ല്‍ ഒ​രു വ്യ​വ​സാ​യ സാ​മ്രാ​ജ്യം കെ​ട്ടി​പ്പെ​ടു​ക്കു​മ്പോ​ള്‍ ര​ക്ത​ത്തി​ല്‍ ക​ച്ച​വ​ടം അ​ലി​ഞ്ഞു ചേ​ര്‍​ന്നി​ട്ടു​ള്ള ഗു​ജ​റാ​ത്തി​ക​ളെ അ​തി​ന്‍റെ താ​ക്കോ​ല്‍ ഏ​ല്‍​പ്പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ​യാ​ണ് ഗു​ജ​റാ​ത്തി​ക​ള്‍​ക്ക് ആ​ല​പ്പു​ഴ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഒ​രു തെ​രു​വു​ത​ന്നെ അ​ദ്ദേ​ഹം നി​ർ‌​മി​ച്ച​ത്.

വ്യ​വ​സാ​യ​ത്തി​ലും വാ​ണി​ജ്യ​ത്തി​ലും അ​ഗ്ര​ഗ​ണ്യ​രാ​യ സൗ​രാ​ഷ്‌​ട്ര, ക​ച്ച് ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് ദി​വാ​ന്‍ ഇ​വി​ടേ​ക്ക് ക്ഷ​ണി​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് വൈ​ഷ്ണ​വ, ശൈ​വ വി​ഭാ​ഗ​ങ്ങ​ളും പോ​ര്‍​ബ​ന്ധ​റി​ലെ ഹ​ലാ​യി മേ​മ​ൻ, ക​ച്ചി മേ​മ​ൻ, ബോ​റ​സ് വി​ഭാ​ഗ​ങ്ങ​ളും ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന​ത്. അ​വ​ര്‍​ക്ക് താ​മ​സി​ക്കാ​നും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്താ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ രാ​ജാ കേ​ശ​വ​ദാ​സ ഏ​ര്‍​പ്പെ​ടു​ത്തി.

നാ​നൂ​റോ​ളം ഗു​ജ​റാ​ത്തി കു​ടും​ബ​ങ്ങ​ളാ​ണ് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​ല​പ്പു​ഴ​യി​ലേ​ക്കു വ​ന്ന​ത്. വാ​ണി​ജ്യ ക​നാ​ലി​ന്‍റെ തെ​ക്കു​വ​ശം കേ​ന്ദ്രീ​ക​രി​ച്ച് മേ​മ​ന്‍ വി​ഭാ​ഗ​ങ്ങ​ള്‍ കു​ട, തു​ണി ബി​സി​ന​സി​ല്‍ ക​ത്തി​ക്ക​യ​റി. ഗു​ജ​റാ​ത്തി സ്ട്രീ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് മ​റ്റു വ്യ​വ​സാ​യ​ങ്ങ​ളും വ​ള​ര്‍​ന്നു. ക​യ​ര്‍, വെ​ളി​ച്ചെ​ണ്ണ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍, കൈ​ത്ത​റി എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന വ്യ​വ​സാ​യ​ങ്ങ​ള്‍. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ പ​ല ഉ​ത്പ​ന്ന​ങ്ങ​ളും ക​ട​ല്‍ ക​ട​ന്നി​രു​ന്ന​ത് ഗു​ജ​റാ​ത്തി തെ​രു​വു വ​ഴി​യാ​യി​രു​ന്നു.

പ്രൗ​ഢി​യു​ടെ ശേ​ഷി​പ്പു​ക​ള്‍

ശ്രീ​ജൈ​ന്‍ ശ്വേ​താം​ബ​ര്‍ ക്ഷേ​ത്രം, ശി​വ​പാ​ര്‍​വ​തി ക്ഷേ​ത്രം, ശ്രീ​രാ​മ ക്ഷേ​ത്രം, ശ്രീ​കൃ​ഷ്ണ ഹ​വേ​ലി എ​ന്നി​ങ്ങ​നെ ഗു​ജ​റാ​ത്തി ശൈ​ലി​യി​ല്‍ പ​ണി​ത ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ. മ​റ്റു ജൈ​ന ക്ഷേ​ഷേ​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​രു​മ്പ് ഉ​പ​യോ​ഗി​ക്കാ​ത്ത​തും രാ​ജ​സ്ഥാ​ന്‍ ക​ല്ലു​ക​ളും മാ​ര്‍​ബി​ളു​ക​ളും ഉ​പ​യോ​ഗി​ച്ച് ഒ​റ്റ​ക്ക​ല്ലി​ല്‍ കൊ​ത്തി​യെ​ടു​ത്ത പ്ര​തി​മ​ക​ളും അ​തു​ല്യ​മാ​ക്കു​ന്ന ശ്വേ​താം​ബ​ര്‍ ജൈ​ന്‍ ക്ഷേ​ത്രം. ഇ​പ്പോ​ള്‍ ആ​ല​പ്പു​ഴ​യി​ല്‍ താ​മ​സി​ക്കു​ന്ന ഗു​ജ​റാ​ത്തി​ക​ളു​ടെ ആ​ത്മീ​യ​കേ​ന്ദ്ര​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തും ഈ ​ക്ഷേ​ത്ര​ത്തെ​യാ​ണ്. നാ​ല് ജൈ​ന തീ​ര്‍​ത്ഥ​ങ്ക​ര​ന്മാ​രാ​ണ് ഇ​വി​ട​ത്തെ പ്ര​തി​ഷ്ഠ​ക​ൾ.

ഗു​ജ​റാ​ത്തി​ലെ കെ​ട്ടി​ട നി​ര്‍​മാ​ണ​ശൈ​ലി​യാ​ൽ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച തെ​രു​വ് സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​മാ​യ വി​യ​റ്റ്നാം കോ​ള​നി പോ​ലെ നി​ര​വ​ധി സി​നി​ക​ളു​ടെ ലൊ​ക്കേ​ഷ​നു​മാ​യി​ട്ടു​ണ്ട്.

ഗു​ജ​റാ​ത്തി​ക​ള്‍ എ​ത്തി​യ​തോ​ടെ ക​യ​റും മ​ല​ഞ്ച​ര​ക്കും അ​ട​ക്കം നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്ന് ക​ട​ല്‍ ക​ട​ന്നു. ഇ​വ തു​റ​മു​ഖ​ത്തേ​ക്ക് എ​ത്തി​ക്കാ​ന്‍ വാ​ണി​ജ്യ ക​നാ​ല്‍ നി​ര്‍​മി​ച്ച​തും ദി​വാ​നാ​ണ്.

പു​തു​ത​ല​മു​റ​യ്ക്ക് വി​ദ്യാ​ഭ്യാ​സം ന​ല്‍​കാ​ന്‍ ഗു​ജ​റാ​ത്തി പാ​ഠ​ശാ​ല​ക​ള്‍ തു​റ​ന്നു. 1980ക​ളു​ടെ മ​ധ്യം വ​രെ ഗു​ജ​റാ​ത്തി എ​ല്‍​പി സ്കൂ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ ഗു​ജ​റാ​ത്തി​ക​ളു​ടെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത് ഈ ​പാ​ഠ​ശാ​ല​ക​ളി​ലാ​ണ്.

ആ​ല​പ്പു​ഴ തു​റ​മു​ഖം ത​ക​ര്‍​ച്ച​യി​ലാ​യ​തോ​ടെ കൊ​ച്ചി വി​ക​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ട​ത്തെ മി​ക്ക വ്യ​വ​സാ​യി​ക​ളും ഗു​ജ​റാ​ത്തി സ്ട്രീ​റ്റ് വി​ട്ട് കൊ​ച്ചി​യി​ലേ​ക്കു ചേ​ക്കേ​റി. ശേ​ഷി​ക്കു​ന്ന​വ​ര്‍ ചെ​റി​യ ചെ​റി​യ ക​ച്ച​വ​ട​ങ്ങ​ളു​മാ​യി ആ​ല​പ്പു​ഴ​യി​ല്‍ ക​ഴി​യു​ന്നു.

മാ​യാ​ത്ത ഓ​ര്‍​മ​ക​ള്‍

എ​ന്നും ഉ​ത്സ​വാ​ന്ത​രീ​ക്ഷം നി​ല​നി​ന്നി​രു​ന്ന ഗു​ജ​റാ​ത്തി തെ​രു​വി​ലെ മ​നോ​ഹ​ര ദി​ന​ങ്ങ​ളു​ടെ ഒ​ളി​മ​ങ്ങാ​ത്ത ഓ​ര്‍​മ​ക​ളി​ല്‍ ജീ​വി​ക്കു​ക​യാ​ണ് എ​ച്ച്. മ​ഹേ​ഷ് കു​മാ​ര്‍ എ​ന്ന മ​ഹേ​ഷ് ഭാ​യി. ത​ല​ങ്ങും വി​ല​ങ്ങും നീ​ങ്ങു​ന്ന ച​ര​ക്കു​വ​ള്ള​ങ്ങ​ള്‍ നി​റ​ഞ്ഞ വാ​ണി​ജ്യ ക​നാ​ൽ‌. ന​വ​രാ​ത്രി, ദീ​പാ​വ​ലി എ​ന്നി​ങ്ങ​നെ മ​ധു​ര​മു​ള്ള ആ​ഘോ​ഷ​ങ്ങ​ളാ​ണ് മ​ഹേ​ഷ് ഭാ​യി​യു​ടെ ഓ​ര്‍​മ​ക​ളി​ൽ നി​റ‌​യു​ന്ന​ത്.

‘ഒ​രി​ക്ക​ലും ആ​ല​പ്പു​ഴ ഒ​രു അ​ന്യ​നാ​ടാ​യി തോ​ന്നി​യി​ട്ടി​ല്ല. മി​നി ഗു​ജ​റാ​ത്ത് എ​ന്ന് പ​റ​യ​ത്ത​ക്ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​ല​പ്പു​ഴ​യി​ലെ ഗു​ജ​റാ​ത്തി തെ​രു​വി​ല്‍ ഉ​റ​പ്പി​ക്കാ​ന്‍ പൂ​ര്‍​വി​ക​ര്‍​ക്കു ക​ഴി​ഞ്ഞി​രു​ന്നു. പി​താ​വ് ഹ​രി​ദാ​സും മാ​താ​വ് ല​ക്ഷ്മി​ഭാ​യി​യും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കു​ടും​ബം.’ ഗു​ജ​റാ​ത്തി തെ​രു​വി​ല്‍ ചെ​റു​പ്പം മു​ത​ല്‍ പ​രു​ത്തി ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന മ​ഹേ​ഷ് ഭാ​യി​യു​ടെ ക​ണ്ണു​ക​ള്‍ പ​ഴ​യ ഓ​ര്‍​മ​ക​ളി​ല്‍ ഈ​റ​ന​ണി​യു​ന്നു​ണ്ടാ​യി​രു​ന്നു.

പു​തി​യ ത​ല​മു​റ​ക്കാ​രാ​യ ആ​രും​ത​ന്നെ ഇ​പ്പോ​ള്‍ ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ലി​ല്ല. നാ​നൂ​റി​ല്‍​നി​ന്ന് മു​പ്പ​തി​ലേ​ക്കു ചു​രു​ങ്ങി​യി​രി​ക്കു​ന്നു ഗു​ജ​റാ​ത്തി കു​ടും​ബ​ങ്ങ​ൾ. പു​തു​ത​ല​മു​റ​ക്കാ​രും ത​ന്‍റെ മ​ക്ക​ളും ഉ​ള്‍​പ്പെ​ടെ വ​ട​ക്കേ ഇ​ന്ത്യ​യി​ലും ഇ​ന്ത്യ​ക്ക് പു​റ​ത്തു​മൊ​ക്കെ​യാ​ണെ​ന്ന് മ​ഹേ​ഷ് ഭാ​യി പ​റ​യു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റു​പ്പ​കാ​ല​ത്ത് ഗു​ജ​റാ​ത്തി തെ​രു​വി​ലു​ണ്ടാ​യി​രു​ന്ന നാ​ല്‍​പ​തി​ല​ധി​കം പാ​ണ്ടി​ക​ശാ​ല​ക​ളും ഇ​ഇ​ക്കാ​ല​ത്ത്് അ​പ്ര​ത്യ​ക്ഷ​മാ​യി. നി​ല​വി​ല്‍ സ​നാ​ധ​ന വൈ​ഷ്ണ​വ മ​ഹാ​ജം എ​ന്ന അ​സോ​സി​യേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന 24 കു​ടും​ബ​ങ്ങ​ളും ജൈ​ന വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​റു കു​ടും​ബ​ങ്ങ​ളും മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ചു​വ​രെ​ഴു​ത്ത് പോ​ലും ഇ​വി​ടെ ഗു​ജ​റാ​ത്തി​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ ഗു​ജ​റാ​ത്തി തെ​രു​വി​നു പ​ഴ​യ പ​കി​ട്ടി​ല്ല, പ്രൗ​ഢി​യു​മി​ല്ല. ഒ​ന്ന​ര നൂ​റ്റാ​ണ്ടി​ന്‍റെ പൗ​രാ​ണി​ക​ത​യും പാ​ര​മ്പ​ര്യ​വു​മു​ള്ള, ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന 40 കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കൊ​തു​ങ്ങി ഗു​ജ​റാ​ത്തി തെ​രു​വ്. പ​ഴ​യ മു​പ്പാ​ലം മു​ത​ല്‍ വ​ട​ക്കോ​ട്ട് റോ​ഡി​ലൂ​ടെ ന​ട​ന്നാ​ല്‍ പ്ര​താ​പ​കാ​ല​ത്തെ കാ​റ്റി​നു സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളു​ടെ​യും മ​ല​ഞ്ച​ര​ക്കു​ക​ളു​ടെ​യും ഗ​ന്ധ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ‌ ഇ​ന്ന് വ​ല്ല​ഭ​ദാ​സ് കാ​ഞ്ചി​യു​ടെ സ​മീ​പ​ത്തു​മാ​ത്രം ഒ​തു​ങ്ങു​ന്നു ഗൃ​ഹാ​തു​ര​ത്വ​മു​ള്ള ആ ​ഗ​ന്ധം. ഗു​ജ​റാ​ത്തി തെ​രു​വി​ന്‍റെ മ​ഹി​മ​യും ത​നി​മ​യും ന​ഷ്‌​ട​പ്പെ​ടാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് കേ​ര​ള സ​ര്‍​ക്കാ​ര്‍ പൈ​തൃ​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ് ഏ​ക ആ​ശ്വാ​സം.

 

Latest News

Corehub Up